ട്രെയിനില്‍ വച്ച് വിദ്യാര്‍ഥിനിക്ക് മദ്യം നല്‍കി പീഡിപ്പിച്ച സൈനികന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 18 മാര്‍ച്ച് 2023 (11:47 IST)
ട്രെയിനില്‍ വച്ച് വിദ്യാര്‍ഥിനിക്ക് മദ്യം നല്‍കി പീഡിപ്പിച്ച സൈനികന്‍ അറസ്റ്റില്‍. മണിപ്പാല്‍ സര്‍വ്വകലാശാലയിലെ മലയാളി വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. വ്യാഴാഴ്ച രാത്രി രാജധാനി എക്‌സ്പ്രസില്‍ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ പത്തനംതിട്ട സ്വദേശിയായ പ്രതീഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു കാശ്മീരില്‍ ജോലി ചെയ്യുന്ന സൈനികന്‍ അവധിക്ക് നാട്ടില്‍ എത്തുകയായിരുന്നു.

ട്രെയിനില്‍ വച്ച് വിദ്യാര്‍ഥിനിയുമായി സൗഹൃദത്തില്‍ ആവുകയായിരുന്നു. പിന്നാലെ വിദ്യാര്‍ഥിനിക്ക് മദ്യം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. യുവതിക്ക് മദ്യം നല്‍കിയതായി പ്രതി സമ്മതിച്ചെങ്കിലും ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല എന്നാണ് പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :