സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴച്ചുമത്തി പൊലീസ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 21 ജനുവരി 2023 (13:26 IST)
സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴച്ചുമത്തി പോലീസ്. കാറ് യാത്രയ്ക്കിടെ ഋഷി സുനക്ക് വീഡിയോ ചിത്രീകരിക്കുന്നത് പുറത്തുവന്നതോടെയാണ് സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് വിഷയം ആയത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് തെറ്റായിരുന്നു. അത് അംഗീകരിക്കുന്നുവെന്നും സംഭവത്തിന് പിന്നാലെ ഋഷി സുനക്ക് പ്രതികരിച്ചു.

കൂടാതെ പിഴ അടയ്ക്കുന്നുവെന്നും മാപ്പ് പറയുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍ 100 പൗണ്ട് അഥവാ ഇന്ത്യന്‍ പതിനായിരം രൂപയാണ് പിഴ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :