1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

ചാരുംമൂട്ടില്‍ കുഞ്ഞിനെ പരിചരിക്കാത്തതിന് ഭര്‍ത്താവിന്റെ പിതാവ് യുവതിയെ ശകാരിച്ചു; പിന്നാലെ യുവതിയുടെ കാമുകന്‍ ഭര്‍തൃപിതാവിനെ ആക്രമിച്ചു

Trivandrum
ചാരുംമൂട്ടില്‍ കുഞ്ഞിനെ പരിചരിക്കാത്തതിന് ഭര്‍ത്താവിന്റെ പിതാവ് യുവതിയെ ശകാരിച്ചതിന് പിന്നാലെ യുവതിയുടെ കാമുകന്‍ ആക്രമണം നടത്തി. നൂറാനാട് പുലിമേല്‍ സ്വദേശി 56കാരനായ രാജുവിനെയാണ് ആക്രമിച്ചത്. മകന്റെ ഭാര്യയായ 24 കാരി ശ്രീലക്ഷ്മി കാമുകനെ വിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പാറപ്പുറം സ്വദേശി 29 കാരനായ ബിപിനെ പോലീസ് അറസ്റ്റ് ചെയ്തു.
 
നവംബര്‍ 29ന് അര്‍ദ്ധ രാത്രിയായിരുന്നു സംഭവം. രാജുവിന്റെ മകന്‍ വിദേശത്താണ്. കുഞ്ഞിനെ യുവതി ശരിയായി നോക്കുന്നില്ലെന്ന് രാജു പരാതിപ്പെട്ടതിന് പിന്നാലെയാണ് കാമുകനെ വിട്ട് രാജുവിനെ ആക്രമിക്കാന്‍ യുവതി തയ്യാറായത്. ഹെല്‍മറ്റ് ധരിച്ച് എത്തിയ യുവാവ് കമ്പി വടി കൊണ്ട് രാജുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
അടുത്ത ലേഖനം
ചൈനയെ പിടിവിടാതെ കൊറോണ; ബെയ്ജിങ്ങില്‍ പകുതിയിലധികം കടകള്‍ അടഞ്ഞു കിടക്കുന്നു