1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rainfall will continue in Kerala

തിമിര്‍ത്ത് പെയ്യും മഴ; ചക്രവാതചുഴി വടക്കന്‍ കേരളം വഴി അറബിക്കടലിലേക്ക്

തീരദേശ മേഖലയില്‍ കാറ്റിന്റെ ശക്തി വര്‍ധിക്കും

Heavy Rainfall will continue in Kerala
കേരളത്തില്‍ ഇന്നും മഴ തുടരും. ചക്രവാതചുഴി വടക്കന്‍ കേരളം വഴി അറബിക്കടലിലേക്ക് സഞ്ചരിക്കുന്നതിനാലാണ് മഴ തുടരുക. മധ്യ, വടക്കന്‍ കേരളത്തിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. തീരദേശ മേഖലയില്‍ കാറ്റിന്റെ ശക്തി വര്‍ധിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 
 
About Writer
രേണുക വേണു