വിദേശത്തുനിന്ന് ശബരിമലയില്‍ പോകാനായി പ്രവാസി നാട്ടിലെത്തിയപ്പോള്‍ 29കാരിയായ ഭാര്യ 23കാരനോടൊപ്പം ഒളിച്ചോടി; യുവതിയുടെ താല്‍പര്യ പ്രകാരം കാമുകനൊപ്പം വിട്ട് പൊലീസ്

സിആര്‍ രവിചന്ദ്രന്‍| Last Updated: ചൊവ്വ, 29 നവം‌ബര്‍ 2022 (10:17 IST)
വിദേശത്തുനിന്ന് ശബരിമലയില്‍ പോകാനായി പ്രവാസി നാട്ടിലെത്തിയപ്പോള്‍ 29 കാരിയായ ഭാര്യ 23 കാരനോടൊപ്പം ഒളിച്ചോടി. അഞ്ചുദിവസം മുമ്പാണ് ശബരിമലയില്‍ പോകാനായി യുവതിയുടെ ഭര്‍ത്താവ് നാട്ടിലെത്തിയത്. 9 വയസ്സായ മകളെ ഉപേക്ഷിച്ച ശേഷമാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. നാവായിക്കുളം മുട്ടിയാറായില്‍ നിന്ന് മേനാപാറ താമസമാക്കിയ വൃദ്ധ ദമ്പതികളുടെ മകളായ 29 കാരിയാണ് ഒളിച്ചോടിയത്.

ഭര്‍ത്താവിന്റെയും യുവതിയുടെ പിതാവിന്റെയും പരാതിയില്‍ കേസെടുത്ത കല്ലമ്പലം പോലീസ് യുവതിയുടെ താല്പര്യം പ്രകാരം കാമുകനൊപ്പം വിട്ടയുകയായിരുന്നു. അതേസമയം പണവും വലിയ സാമ്പത്തിക തട്ടിപ്പും കാമുകനുമായി ചേര്‍ന്ന് യുവതി നടത്തിയതായി ബന്ധുക്കള്‍ ആരോപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :