കെ ആര് അനൂപ്|
Last Modified ചൊവ്വ, 29 നവംബര്‍ 2022 (10:01 IST)
അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ഗോള്‍ഡ് ഒടുവില്‍ തിയേറ്ററുകളിലേക്ക് എത്തുകയാണ്. പൃഥ്വിരാജ്-നയന്‍താര കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിനിമയുടെ ആദ്യ ഷോ രാവിലെ പത്ത് മണിക്കെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍.
'പ്രേക്ഷകര്‍ ഒരുപാട് കാത്തിരുന്ന 'ഗോള്‍ഡ്' ഡിസംബര്‍ ഒന്നാം തീയതി നിങ്ങളിലേക്ക് എത്തുകയാണ്. അല്‍ഫോന്‍സ് പുത്രന് - പൃഥ്വിരാജ് -നയന്‍താര കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിനിമയുടെ ആദ്യ ഷോ രാവിലെ പത്ത് മണിക്ക്.അപ്പോള്‍ കാത്തിരിക്കാം ഗോള്ഡിനായ്.'-ലിസ്റ്റിന് സ്റ്റീഫന്‍ കുറിച്ചു.
ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന അല്‍ഫോണ്‍സ് പുത്രന് സിനിമയ്ക്കായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.ചിത്രത്തിന്റെ ടീസര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.