അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
- താമരശ്ശേരിയില്‍ കാണാതായ എട്ടു വയസ്സുകാരന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി
- സംസ്ഥാനത്ത് സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞു
- നയന്‍താരയുടെ വിവാഹ വീഡിയോ, ടീസര്‍ കണ്ടില്ലേ?
- പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ഈ മാസം 30 വരെ കസ്റ്റഡിയില്‍ വിട്ടു
ബസ്സിനുള്ളില്‍ വെച്ച് പതിനൊന്നുകാരിയെ പീഡനം, പ്രതിക്ക് എട്ട് വര്‍ഷം തടവും 25,000 രൂപ പിഴയും
ബസ്സിനുള്ളില്‍ വെച്ച് പതിനൊന്ന്കാരിയുടെ പാവാട പൊക്കിയ കേസില്‍ പ്രതിക്ക് എട്ട് വര്‍ഷം തടവും ഇരുപത്തി അയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതി വേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചു. ചടയമംഗലം ഇലപ്പെന്നൂര്‍ ആലുമൂട്ടില്‍ വീട്ടില്‍ സഫ്ദര്‍ സുധീര്‍ (22)നെയാണ് ജഡ്ജി ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഏഴ് മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണം.
2020 ജനുവരി ആറ് വൈകിട്ട് നാലോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളില്‍ നിന്ന് കിഴക്കെക്കോട്ട ബസ്സ് സ്റ്റാന്റില്‍ എത്തി വീട്ടിലേക്ക് പോകാന്‍ കുട്ടി ബസ്സില്‍ കയറിയപ്പോഴാണ് സംഭവം. പിന്‍ഭാഗത്ത് നിന്നിരുന്ന പ്രതി കുട്ടിയുടെ പാവാട പൊക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചപ്പോള്‍ യാത്രക്കാര്‍ പ്രതിയെ പിടിച്ച് ഫോര്‍ട്ട് പൊലീസില്‍ ഏല്‍പ്പിച്ചു.ഈ സംഭവം കണ്ട മറ്റൊരു യാത്രക്കാരനും പ്രതിക്കെതിരെ കോടതിയില്‍ മൊഴി നല്‍കി.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍ എസ്.വിജയ് മോഹന്‍, അഡ്വ.എം. മുബീന എന്നിവര്‍ ഹാജരായി.കേസില്‍ പന്ത്രണ്ട് സാക്ഷികളെ വിസ്തരിച്ചു. പതിനാല് രേഖകള്‍ ഹാജരാക്കി.പ്രതി ജയിലില്‍ കിടന്ന കാലാവധി കുറച്ചിട്ടുണ്ട്.
ഫോര്‍ട്ട് എസ് ഐ സജു എബ്രഹാമാണ് കേസ് അന്വഷിച്ചത്.