സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 24 സെപ്‌റ്റംബര്‍ 2022 (14:05 IST)
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ഈ മാസം 30 വരെ കസ്റ്റഡിയില്‍ വിട്ടു. കൂടാതെ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ഈ മാസം 30 രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കി. പോപുലര്‍ ഫ്രണ്ടിന്റെ 11 നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. എന്‍ഐഎയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പ്രതികള്‍ രാജ്യത്ത് ഇസ്ലാമിക ഭരണം നടപ്പിലാക്കാന്‍ വേണ്ടി ലക്ഷ്യമിട്ടുകൊണ്ട് ഗൂഢാലോചന നടത്തി എന്നതാണ് കുറ്റം. കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടെന്നും എന്‍ ഐഎ കോടതിയില്‍ പറഞ്ഞു.