തിരുവനന്തപുരം കുന്നത്തുകാലില്‍ തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രികനായ 25കാരന് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (12:04 IST)
തിരുവനന്തപുരം കുന്നത്തുകാലില്‍ തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രികനായ 25കാരന് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര കുന്നത്തുകള്‍ സ്വദേശി അജിന്‍ എഎസ് ആണ് മരിച്ചത്. 25 വയസായിരുന്നു. വെള്ളിയാഴ്ച അരുവിയോട് ജംഗ്ഷനില്‍ വച്ചാണ് അപകടം നടന്നത്. സജിന്‍ സഞ്ചരിച്ചിരുന്നു ബൈക്കിന് മുന്നില്‍ നായ ചാടുകയായിരുന്നു.

ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ അജിന്‍ ചികിത്സയിലായിരുന്നു. ഭാര്യ നീതു, മകള്‍ യുവന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :