നാട്ടിലേക്ക് വരുന്നില്ലേ ? താരപുത്രന്‍ എവിടെയെന്ന് അറിയാമോ... യാത്ര വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (11:17 IST)
പ്രണവ് മോഹന്‍ലാലിന്റെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ് എന്നാല്‍ നടന്‍ ആകട്ടെ യാത്രയിലും. യൂറോപ്പിലാണ് താരപുത്രന്‍ ഇപ്പോള്‍.

യാത്രയ്ക്കിടെ അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ നേരത്തെ പ്രണവ് പങ്കുവെച്ചിരുന്നു. കാരവാനിലാണ് നടന്റെ യാത്ര.

തുറന്നിട്ട, തന്റെ ടെമ്പോ വാനില്‍ അത്യാവശ്യം വേണ്ട സാധനങ്ങള്‍ താരം കൊണ്ടുപോകുന്നുണ്ട്. ടവ്വലുകള്‍, ഷോര്‍ട്‌സ്, ഷൂസ്, ചായപ്പാത്രം, എന്നിവയെല്ലാം വാനിലെ പിന്‍ഭാഗത്ത് കാണാം.

നാട്ടിലേക്ക് തിരിച്ചുവരുന്നില്ലേ എന്ന ആരാധകരുടെ ചോദ്യത്തിന് പ്രണവ് മറുപടി കൊടുത്തിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :