തിരുവനന്തപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും

സിആര്‍ രവിചന്ദ്രന്‍| Last Updated: ശനി, 20 ഓഗസ്റ്റ് 2022 (15:31 IST)
പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ
കോട്ടയ്ക്കകം ഒന്നാം പുത്തന്‍ തെരുവില്‍ ചിന്ന ദുരൈ (55)നെ തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ഏഴ് വര്‍ഷം കഠിന തടവും 40,000 രൂപ പിഴയ്ക്കും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും മൂന്ന് മാസവും കൂടുതല്‍ കിടക്കണമെന്നും ജഡ്ജി ആജ് സുദര്‍ശന്‍ വിധിയില്‍ പറഞ്ഞിട്ടുണ്ട്. പിഴ തുകയില്‍ മുപ്പതിനായിരം രൂപ ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം.2020 സെപ്തംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുണിക്കടയില്‍ ജീവനക്കാരനായിരുന്ന തൂത്തുക്കുടി സ്വദേശിയായ പ്രതി ഒന്നാം പുത്തന്‍ തെരുവില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍ക്കുട്ടി സംഭവ ദിവസം സഹോദരനും കൂട്ടുകാരുമായി പ്രതിയുടെ വീടിന് മുന്നില്‍ ഒളിച്ച് കളിക്കുകയായിരുന്നു.
പീഡിപ്പിക്കണം എന്ന ഉദ്ദേശത്തോടെ പ്രതി
പെണ്‍കുട്ടിയോട്

തന്റെ വീടിനുള്ളില്‍ കയറി ഒളിച്ചിരിക്കാന്‍
പറഞ്ഞു.
പെണ്‍കുട്ടിയും സഹോദരനും കൂടി വീട്ടിനുള്ളില്‍ കയറി. സഹോദരന്‍ ഒളിക്കാന്‍ പോയ തക്കം നോക്കി പ്രതി കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. കുട്ടി കരഞ്ഞ് കൊണ്ട് കൂട്ടുകാരോട് പറയുകയും വീട്ടുകാര്‍ ഫോര്‍ട്ട് പൊലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :