ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടറിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2022 (17:27 IST)
ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടറിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സര്‍ജന്‍ പൊന്‍കുന്നം ഡോക്ടര്‍ എം കെ ഷാജിയാണ് മരിച്ചത്. 52 വയസ്സായിരുന്നു. ചേര്‍ത്തല ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിന് സമീപത്ത് വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന ഇദ്ദേഹത്തിന്റെ സഹായത്തിന് ഒരു യുവതിയും മകളും വീട്ടില്‍ വരാറുണ്ടായിരുന്നു.

ഇന്ന് വൈകുന്നേരം ഇവര്‍ എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. തുടര്‍ന്ന് വീട്ടിനടുത്ത് താമസിക്കുന്ന ഒരാളുടെ സഹായത്തോടെ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചശേഷം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. മരണത്തില്‍ ദുരൂഹതകളില്ലെന്ന് ചേര്‍ത്തല ഡിവൈഎസ്പി ടിബി വിജയന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :