കോട്ടയത്ത് എന്‍സിസിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2022 (20:38 IST)
കോട്ടയത്ത് എന്‍സിസിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം എന്‍ സി സി ഓഫീസിലെ ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സാജനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്‍സിസി ആസ്ഥാനത്തോട് ചേര്‍ന്ന സ്വകാര്യ മുറിയിലാണ് സംഭവം. മരണകാരണം എന്താണെന്ന് വ്യക്തമല്ല. വൈക്കം സ്വദേശിയാണ് സാജന്‍.

എന്‍സിസിയുടെ കോട്ടയം ഗ്രൂപ്പിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കരസേനയുടെ കമാന്‍ഡറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. ഇതിനുശേഷമാണ് എന്‍സിസിയില്‍ വന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :