കോവളത്ത് കടകളില്‍ നിന്ന് പഴങ്ങള്‍ മോഷ്ടിച്ച യുവാവ് പൊലീസിന്റെ പിടിയിലായി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 28 മെയ് 2022 (17:57 IST)
കോവളത്ത് കടകളില്‍ നിന്ന് പഴങ്ങള്‍ മോഷ്ടിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. കവടിയാര്‍ സ്വദേശി ജാഫര്‍ ഹുസൈന്‍ എന്ന 33കാരനാണ് പൊലീസിന്റെ പിടിയിലായത്. കോവളം പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. വാഴമുട്ടം സ്‌കൂള്‍ പരിസരത്തുള്ള കടയില്‍ നിന്നാണ് യുവാവ് മോഷണം നടത്തിയത്. പഴങ്ങള്‍ വില്പന നടത്തുന്ന തിരുവല്ലം മേനിലം സ്വദേശി സുരേഷ്‌കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജാഫര്‍ അറസ്റ്റിലായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :