സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 9 ഏപ്രില്‍ 2022 (16:40 IST)
തിരുവനന്തപുരത്ത് രണ്ടാം ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന യുവതിയും രണ്ടുകുഞ്ഞുങ്ങളും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍. തമിഴ്‌നാട് തിരുനന്തിക്കര സ്വദേശിനി ഉദയറാണി(26), ആറുംനാലും വയസുള്ള കുട്ടികളുമാണ് വിഷം കഴിച്ചത്. ഒരു വര്‍ഷം മുന്‍പാണ് ഉദയറാണി മതക്കല സ്വദേശി സുമനോടൊപ്പം വീടുപേക്ഷിച്ച് ഇറങ്ങിവന്നത്. ഇവര്‍ ആനപ്പാറയ്ക്ക് സമീപം താമസിക്കുകയായിരുന്നു. ഒരുമാസം മുന്‍പ് ഉദയറാണി സ്വന്തം വീട്ടില്‍ പോയി തിരിച്ചെത്തി സുമനെ ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല. ഇതോടെയാണ് വിഷം കഴിച്ചത്.
വിഷം കഴിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. കുട്ടികളെ എസ് യു ടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.