തിരുവനന്തപുരത്ത് മദ്യപാനികള്‍ പോലീസിനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 18 ഫെബ്രുവരി 2022 (08:25 IST)
പോലീസിനെ കൂട്ടം ചേര്‍ന്ന് തല്ലി മദ്യപാനികള്‍. തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയിലാണ് മദ്യപസംഘം പോലീസിനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്. മദ്യലഹരിയില്‍ സംഘര്‍ഷമുണ്ടാക്കിയവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസുകാര്‍ക്കും മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഫോര്‍ട്ട് സിഐ ജെ രാജേഷിന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ സിഐയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :