രഞ്ജി ട്രോഫി ക്രിക്കറ്റ്: കേരളത്തിനെതിരെ മേഘാലയ 148 റണ്‍സിന് പുറത്ത്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 17 ഫെബ്രുവരി 2022 (17:26 IST)
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ മേഘാലയ 148 റണ്‍സിന് പുറത്ത്. അരങ്ങേറ്റ മത്സരം കളിക്കുന്ന കൗമാര താരം ഏദന്‍ ആപ്പിള്‍ ടോമിന്റെ മികവിലാണ് കേരളം മേഘാലയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. ഏദന്‍ 40 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.

മനു കൃഷ്ണന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി എദന് മികച്ച പിന്‍തുണ നല്കി. ഒരിടവേളയ്ക്ക് ശേഷം ടീമില്‍ മടങ്ങിയെത്തിയ ശ്രീശാന്ത് രണ്ട് വിക്കറ്റും വീഴ്ത്തി. ബേസില്‍ തമ്പിക്കാണ് അവശേഷിച്ച ഒരു വിക്കറ്റ്. മേഘാലയയ്ക്കായി ക്യാപ്റ്റന്‍ പുനിത് ബിഷ്ത് 93 റണ്‍സെടുത്ത് ടോപ് സ്‌കോററായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :