1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

ഗ്രാമപഞ്ചായത്തില്‍ കൂട്ടത്തല്ലും പെട്രോളൊഴിച്ച് ആത്മഹത്യാ ഭീക്ഷണിയും

Trivandrum
ഗ്രാമപഞ്ചായത്തില്‍ കൂട്ടത്തല്ലും ദേഹത്ത് പെട്രോഴിച്ച് ആത്മഹത്യാ ഭീക്ഷണിയും. തിരുവനന്തപുരം തൊളിക്കോട് ഗ്രാമപഞ്ചായത്ത് യോഗത്തിലാണ് കൂട്ടത്തല്ല്. പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാത്ത തീരുമാനങ്ങള്‍ മിനുട്‌സില്‍ എഴുതി ചേര്‍ത്തെന്നാരോപിച്ച് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഡയസില്‍ കയറി ബഹളം വച്ചു. ഇതോടെ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല് ആരംഭിക്കുകയായിരുന്നു. ഇതിനിടെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീക്ഷണി മുഴക്കിയത് സ്ഥിതി കൂടുതല്‍ വഷളാക്കി.
അടുത്ത ലേഖനം
മെഡിക്കല്‍ വിദ്യര്‍ത്ഥി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു