അനുബന്ധ വാര്‍ത്തകള്‍
- ചൈനയുടെ കൊവിഡ് വാക്സിന് ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ കൊറോണ വ്യാപനം കൂടുന്നു
- സ്ത്രീധനവുമായി അതിക്രമങ്ങള്‍ക്ക് എതിരെ ഇന്നുമുതല്‍ ഈ നമ്പറുകളില്‍ വിളിച്ച് പരാതിപ്പെടാം
- കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ള ഒന്നല്ല വിവാഹം, സ്വന്തം മക്കളെ വില്‍പ്പനച്ചരക്കാക്കരുത്: മുഖ്യമന്ത്രി
- പ്രണയദിനത്തില്‍ കാളിദാസിന് വിസ്മയ കത്തെഴുതി; കാളി കാണുമെന്നും സെല്‍ഫിയെടുക്കുമെന്നും വിസ്മയ പറഞ്ഞു
- രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 50,848 പേര്‍ക്ക്; മരണം 1358
ഇന്ന് കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദേശം
കേരള തീരത്ത് ഇന്ന് (ജൂണ്‍ 23) രാത്രി 11.30 വരെ രണ്ടു മുതല്‍ 2.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ടു സൂക്ഷിക്കണം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.