1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പാസ് നിര്‍ബന്ധം

Trivandrum
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുള്ള പാസ് നിര്‍ബന്ധമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ വ്യക്തമാക്കി. വോട്ടെണ്ണല്‍ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുള്ള പാസ് മുഖേന മാത്രമാകും കൗണ്ടിങ് കേന്ദ്രങ്ങളിലേക്കു പ്രവേശനം. 
 
എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടേയും പ്രധാന കവാടത്തില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ പാസുകള്‍ കര്‍ശനമായി പരിശോധിച്ച ശേഷമാകും വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ആളുകളെ കടത്തിവിടുക.  വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളോട് മാധ്യമപ്രവര്‍ത്തകരടക്കമുളള എല്ലാവരും സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 5218 പേർക്ക് കൊവിഡ്, 33 മരണം, 5066 പേർക്ക് രോഗമുക്തി