ഈ ശീലങ്ങൾ ഉറക്കം നഷ്ടപ്പെടുത്തും, അറിയു !

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 15 ഡിസം‌ബര്‍ 2020 (15:29 IST)
മനുഷ്യന്റെ ആരോഗ്യത്തിൽ സുപ്രധാനമായ ഒന്നാണ് ഉറക്കം, ഉറക്കം നഷ്ടപ്പെട്ടാൽ അത് ശരീരത്തെയും മനസിനെയുംളൊർ പ്പോലെ ബാധിയ്ക്കും. എന്നാൽ നമ്മുടെ തെറ്റായ ആഹാര രീതികളും, ചില ശിലങ്ങളും ഉറകം നഷ്ടമാക്കുന്നതിന് കാരണമാകുന്നുണ്ട്. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് കഴിക്കുന്ന ചില ഭക്ഷണങ്ങളാണ് ഉറക്കത്തിന് തടസമാകുന്നത്. ഡാര്‍ക്ക് ചോക്ലേറ്റും കഫീന്‍ അടങ്ങിയ ഭക്ഷ്യവസ്‌തുക്കളും ഉറക്കത്തെ തടയും. കട്ടി കൂടിയ ഭക്ഷണം കഴിക്കുന്നതും മദ്യപിച്ചിട്ട് കിടക്കുന്നതും ദോഷം ചെയ്യും.

മദ്യപിച്ചിട്ട് കിടക്കുമ്പോള്‍ മയക്കം മാത്രമാണ് ലഭിക്കുന്നത്. ഇത് ഉറക്കമല്ല. മദ്യം ദഹിയ്ക്കുന്നതിന് മുൻപ് കിടന്നുറങ്ങുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. വയറെരിച്ചിലിനും ഗ്യാസിനും കാരണമാകുന്ന സ്‌പൈസിയായ ഭക്ഷണങ്ങളും കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണവും ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവും രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇവയെല്ലാം ഉറക്കത്തെ തടസ്പ്പെടുത്തും. രാത്രിയിൽ അമിതമായി വെള്ളം കുടിയ്ക്കാതിരിയ്ക്കാനും ശ്രദ്ധിയ്ക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :