അഭിറാം മനോഹർ|
Last Modified ചൊവ്വ, 15 ഡിസംബര്‍ 2020 (17:51 IST)
ചൈനയിലെ ഉയ്‌ഗർ മുസ്ലീമുകൾക്ക് മതസ്വാതന്ത്രം നിഷേധിക്കപ്പെടുന്നതിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്കല്‍ പോംപിയോ. 1930 കാലഘട്ടങ്ങളില്‍ ജര്‍മ്മനിയിലെ നാസി ഭരണകാലത്തിന് സമാനമായ
സാഹചര്യമാണ് ചൈനയില്‍ ഉയ്ഗര്‍ മുസ്ലിമങ്ങൾ നേരിടുന്നതെന്നും പോംപിയോ പറഞ്ഞു.
കൊവിഡ് സാഹചര്യത്തെ ഉയ്ഗര്‍ മുസ്ലിമുകളെ അടിച്ചമര്‍ത്താനുള്ള അവസരമായാണ്
ചൈന ഉപയോഗിച്ചതെന്നും പോംപിയോ പറഞ്ഞു. 'റീ-എജുക്കേഷൻ' അഥവാ 'പുനർ വിദ്യാഭ്യാസ' ക്യാമ്പുകളിലാണ് ഉയ്‌ഗർ മുസ്ലീമുകളെ ചൈന പ്രവേശിപ്പിച്ചിരിക്കുന്നത്.ചൈനീസ് സംസ്കാരത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാനാണ് ഭൂരിഭാഗം വരുന്ന ഹാൻ ചൈനീസ് ഗവണ്മെന്റ് ഈ ക്യാമ്പുകൾ നടത്തുന്നത്.
എന്നാൽ പേര് ക്യാമ്പ് എന്നും വിദ്യാഭ്യാസം എന്നെല്ലാമാണെങ്കിലും അവ അടിസ്ഥാനപരമായി ജയിൽ സ്വഭാവം പേറുന്നവയാണ് എന്നാണ് ആക്ഷേപം. ഈ ക്യാമ്പുകളിൽ ഉയ്ഗര്‍ മുസ്ലിമുകളെ വെള്ളിയാഴ്ചകളില്‍ പന്നി മാംസം കഴിപ്പിച്ചതായി നേരത്തെ വാർത്തകൾ റിപ്പോർട്ട് ചെയ്‌തിരുന്നു.