അനുബന്ധ വാര്‍ത്തകള്‍
- ഒരു വിദേശ യാത്രപോലും നടത്താത്ത ഒരു വർഷം: അധികാരമേറ്റതിന് ശേഷം ആദ്യം
- തൃശൂരില്‍ വിവാഹം കഴിഞ്ഞ് മടങ്ങവെ വധുവിന്റെ കാമുകനും കൂട്ടരും എത്തി; താലി ഊരി വരനു നല്കി വധു കാമുകനൊപ്പം മുങ്ങി; പിന്നീട് നടന്നത്!
- 'മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട്'; അയോധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേരുനൽകി യുപി സർക്കാർ
- എയർ ഇന്ത്യ വണിൽ ആദ്യ പറക്കൽ നടത്തി രാഷ്ട്രപതി
- തിരഞ്ഞെടുപ്പ്: മലപ്പുറത്ത് മത്സരത്തിന് 8387പേര്; പത്രിക പിന്‍വലിച്ചത് 5583പേര്
ദേശിയ പണിമുടക്ക് പിന്‍വലിക്കണം: കെ.സുരേന്ദ്രന്
തിരുവനന്തപുരം: ദേശിയ പണിമുടക്ക് പിന്‍വലിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ചില തൊഴിലാളി സംഘടനകള്‍ നവംബര്‍ 26ന് ആഹ്വാനം ചെയ്തിട്ടുള്ള പണിമുടക്ക് തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടക്കുമ്പോള്‍ ഇത്തരമൊരു പണിമുടക്ക് ജനദ്രോഹമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
തൊഴിലാളികള്‍ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചു എന്നിരിക്കെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പണിമുടക്ക് നടത്തുന്നത്. നാഷണല്‍ എലിബിലിറ്റി ടെസ്റ്റ് അടക്കമുള്ള പരീക്ഷകളുള്ള അന്നേ ദിവസം വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.