ഒരു വിദേശ യാത്രപോലും നടത്താത്ത ഒരു വർഷം: അധികാരമേറ്റതിന് ശേഷം ആദ്യം

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 25 നവം‌ബര്‍ 2020 (09:36 IST)
ഡൽഹി: കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു വിദേശയാത്ര പോലും നടത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിസന്ധി കാരണമാണ് പ്രധാനമന്ത്രിയ്ക്ക് ഒരു വർഷത്തേയ്ക്ക് തന്നെ വിദേശ യാത്രകൾ റദ്ദാക്കേണ്ടിവന്നത്. 2019 നവംബറിൽ ബ്രസീൽ സന്ദർശിച്ചതാണ് പ്രധാനമന്ത്രിയുടെ അവസാന വിദേശ സന്ദർശനം. മോദി അധികാരമേറ്റതിന് ശേഷം ഇതാദ്യമായാണ് ഒരു വിദേശ യാത്ര പോലുമില്ലാതെ ഒരു വർഷം കടന്നുപോകുന്നത്.

2014 ജൂൺ 15 നും 2019 നവാംബറിനുമിടയിൽ 96 രാജ്യങ്ങളിലാണ് മോദി സന്ദർശനം നടത്തിയത്. 2014ൽ എട്ട് രാജ്യങ്ങൾ, 2015ൽ 23, 2016ൽ 17, 2017ൽ 14, 2018ൽ 20, 2019ൽ 14 എന്നിങ്ങനെയാണ് പ്രധാനമന്ത്രിയുടെ യാത്രകളുടെ കണക്ക്. ഇതിൽ വലിഒയ വിമർശനം തന്നെ മോദി നേരിടുകയും ചെയ്തിട്ടുണ്ട്. 2021 മാർച്ചിൽ അമേരിക്ക ഉൾപ്പടെയുള്ള ക്വാഡ് രാജ്യങ്ങളിലേയ്ക്കായിരിയ്ക്കും പ്രധാനമന്ത്രിയുടെ അടുത്ത വിദേശ സന്ദർശനം എന്നാണ് റിപ്പോർട്ടുകൾ. പുതിയ എയർ ഇന്ത്യൻ വൺ വിമാനത്തിലായിരിയ്ക്കും ഇനി പ്രധാനമന്ത്രിയുടെ യാത്രകൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :