1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

സിബിഐ വി മുരളീധരന്റെ കുടുംബ സ്വത്തല്ലെന്ന് കാനം രാജേന്ദ്രന്‍

Trivandrum
സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ മാത്രമേ കേസുകള്‍ സിബിഐ ഏറ്റെടുക്കാവൂ  എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസ് അന്വേഷിക്കുന്ന കേസുകള്‍ ഏറ്റെടുക്കുന്ന നിലപാട് ശരിയല്ല. സംസ്ഥാനം ആവശ്യപ്പെടുന്ന കേസുകള്‍ സിബിഐ ഏറ്റെടുക്കുന്നില്ല. ഇക്കാര്യത്തില്‍ സിബിഐ വിവേചനം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
കേന്ദ്രമന്ത്രി വി മുരളീധരന്റെ കുടുംബസ്വത്തല്ല സിബിഐ. രാജ്യത്തിന്റെ അന്വേഷണ ഏജന്‍സിയാണ്. സിബിഐ അന്വേഷണം നടത്തുന്നെങ്കില്‍ കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പക്കെതിരെയും വേണ്ടതല്ലേ. കശുവണ്ടി വികസന കോര്‍പറേഷന്‍ തോട്ടണ്ടി യുമായി ബന്ധപ്പെട്ട കേസില്‍ വിചാരണയ്ക്കു സര്‍ക്കാര്‍ അനുമതി നിഷേധിച്ചതില്‍ തെറ്റില്ല. വിചാരണ ചെയ്യണമെങ്കില്‍ സര്‍ക്കാരിനു കൂടി പൂര്‍ണബോധ്യം ഉണ്ടാകണമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
അടുത്ത ലേഖനം
കോവിഡ് മരണം: പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അവസരം