1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

സംഗീത നാടക അക്കാദമി അദ്ധ്യക്ഷ കെപിഎസി ലളിതയേയും അക്കാദമി സെക്രട്ടറിയേയും പുറത്താക്കണം: മുന്‍ മന്ത്രി പന്തളം സുധാകരന്‍

Trivandrum
നാട്യകലാകാരന്‍ ആര്‍എല്‍വി രാമകൃഷ്ണന്റ ആത്മഹത്യാ ശ്രമത്തിനു ഉത്തരവാദികളായ സംഗീത നാടക അക്കാദമി അദ്ധ്യക്ഷ കെപിഎസി ലളിതയേയും സെക്രട്ടറി രാധാകൃഷ്ണന്‍ നായരേയും അക്കാദമിയില്‍ നിന്നുപുറത്താക്കണമെന്ന് മുന്‍ മന്ത്രി പന്തളം സുധാകരന്‍ സാംസ്‌കാരിക മന്ത്രി ഏകെ ബാലനോട് ആവശ്യപ്പെട്ടു.
       
കലാകാരന്മാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ട അക്കാദമി ഉന്നതബിരുദമുള്ള രാമകൃഷ്ണനെപ്പോലുള്ളവര്‍ക്കു അയിത്തംകല്‍പ്പിച്ചിരിക്കുന്നത് പ്രാകൃതനടപടിയാണ്. അക്കാദമിയുടെ വാതില്‍ കൊട്ടിയടച്ച് ആട്ടിയോടിക്കപ്പെട്ടതില്‍ മനംനൊന്താണ് ഇടതുപക്ഷസഹയാത്രികന്‍ കൂടിയായ രാമകൃഷ്ണന്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നത് ഞെട്ടിപ്പിക്കുന്നു. കാരണക്കാരുടെ പേരുകള്‍ പറഞ്ഞിട്ടും മന്ത്രി ബാലന്‍ മൗനംപാലിക്കുന്നത് കുറ്റക്കാരെ സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്നും ആരോപിച്ചു.
അടുത്ത ലേഖനം
ഓപ്പറേഷന്‍ പി ഹണ്ട്: 326 ഇടങ്ങളില്‍ റെയിഡ്, 41പേര്‍ അറസ്റ്റില്‍