1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ മൂന്ന് വര്‍ഷം പീഡിപ്പിച്ചു; പ്രതിയെ കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തു

Trivandrum
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ മൂന്ന് വര്‍ഷം പീഡിപ്പിച്ചയുവാവിനെ കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് വടകര സ്വദേശി ഇന്തസാര്‍(28) ആണ് അറസ്റ്റിലായത്. വിദ്യാഭ്യാസ സമയത്ത് പരിചയപ്പെട്ട യുവതിയെ വിവാഹം വാഗ്ദാനം ചെയ്ത് 2017 മുതല്‍ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് കേസ്.
 
തിരുവനന്തപുരത്തെ പലസ്ഥലങ്ങളിലായി ലോഡ്ജുകളില്‍ വച്ച് നിരവധി തവണ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. കോഴിക്കോട് പോലീസ് സ്‌റ്റേഷനിലായിരുന്നു പരാതി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പീഡനം നടന്നത് തിരുവനന്തപുരത്തായതിനാല്‍ കേസ് കഴക്കൂട്ടം പോലീസിന് കൈമാറുകയായിരുന്നു. കഴക്കൂട്ടം പോലീസ് ഇന്‍സ്‌പെക്ടര്‍ ജെ എസ് പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
അടുത്ത ലേഖനം
തുടർച്ചയായ രണ്ടാംദിവസവും 83,000ന് മുകളിൽ രോഗബാധിതർ, രോഗമുക്തർ 30 ലക്ഷം കടന്നു