1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

ടോമിന്‍ ജെ തച്ചങ്കരിക്ക് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംഡിയായി നിയമനം

Trivandrum
ടോമിന്‍ ജെ തച്ചങ്കരിക്ക് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംഡിയായി നിയമനം. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചതിനാലാണ് നിയമനം. നേരത്തേ ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു തച്ചങ്കരി. മൂന്ന് വര്‍ഷത്തെ സേവന കാലാവധിയാണ് തച്ചങ്കരിക്ക് ഇനി ഉള്ളത്. 
 
റോഡ് സേഫ്റ്റി കമ്മീഷണര്‍ ശേഖര്‍ റെഡ്ഢി ഈ മാസം വിരമിക്കുന്ന ഒഴിവിലേക്കാണ് തച്ചങ്കരിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചത്. നേരത്തേ കോഴിക്കോട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ തച്ചങ്കരി പോലീസ് മേധാവിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ബംഗളുരു ലഹരിമരുന്ന് കേസ്: രാഗിണി ദ്വിവേദിയുടെ വിട്ടിൽ റെയ്ഡ്, സഞ്ജന ഗൽറാണിയ്ക്ക് നോട്ടീസ്