ലഹരിമരുന്ന് കേസിൽ കുരുക്ക് മുറുകുന്നു, റിയ ചക്രബർത്തിയുടെ വസതിയിൽ എൻസിബി റെയ്ഡ്

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (08:53 IST)
ലഹരിമരുന്ന് കേസിൽ നടി റിയ ചക്രബർത്തിയുടെ മുംബൈയിലെ വസതിയിൽ നർക്കോട്ടിക്സ് കൺട്രൊൾ ബ്യൂറോയുടെ റെയിഡ്. സുഷാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ റിയയ്ക്കെതിരെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്.

എൻസിബി അറസ്റ്റ് ചെയ്ത മയക്കുമരുന്ന് ഇടപാടുകാരൻ സയിദ് വിലത്രയ്ക്ക് റിയയുടെ സഹോദരൻ ഷോവിക്കുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റെയ്ഡ്. ഇതേസമയം തന്നെ മറ്റൊരു സംഘം സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡയുടെ വസതിയിലും പരിശോധന നടത്തി.

റിയയ്ക്ക് ലഹരിമരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ചില തെളിവുകൾ ഇഡി സിബിഐയ്ക്കും എൻസിബിയ്ക്കും കൈമാറിയിരുന്നു. ഇതേതുടർന്നാണ് നർക്കോട്ടിക്സ് കൺട്രൊൾ ബ്യൂറോയുടെ കേസ്. എന്നാൽ സുശാന്ത് ആണ് കഞ്ചാവ് ഉപയോഗിച്ചിരുന്നത് എന്നും താൻ ഒരിക്കൽ‌പോലും മയക്കമരുന്ന് ഉപയോഗിച്ചിട്ടില്ല എന്നുമാണ് റിയയുടെ വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :