1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു

Trivandrum
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഡോക്ടര്‍മാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ശമ്പള വര്‍ദ്ധന നടപ്പാക്കാനായി തീരുമാനിച്ചത്. 2016 ജനുവരി 1 മുതലുള്ള കുടിശിക ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ക്ക് നല്‍കും. 14 വര്‍ഷത്തിന് ശേഷമാണ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശമ്പള പരിഷ്‌ക്കരണം നടക്കുന്നത്.
 
ശമ്പള പരിഷ്‌ക്കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അദ്ധ്യാപക സംഘടന കരിദിനാചരണം തുടരുകയായിരുന്നു. സെപ്തംബര്‍ 3 മുതല്‍ അനിശ്ചിതകാല നിസഹകരണ സമരം തുടങ്ങാനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ശമ്പള പരിഷ്‌കരണത്തിന് മന്ത്രിസഭ അനുമതി നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിഭാഗത്തിനും കമ്മിഷനെ നിയമിച്ച് അഞ്ച് വര്‍ഷം കൂട്ടുമ്പോഴായിരുന്നു മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ അവഗണിക്കപ്പെട്ടിരുന്നത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഇടുക്കി മെഡിക്കല്‍ കോളേജ് ഒപി വിഭാഗത്തിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും