1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

ഓണാഘോഷം വീടുകളില്‍ത്തന്നെ പരിമിതപ്പെടുത്തുന്നതിനായി കോ-വീട് ഓണം എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിക്കും

Trivandrum
ഓണാഘോഷം  വീടുകളില്‍ത്തന്നെ പരിമിതപ്പെടുത്തുന്നതിനായി കോ-വീട് ഓണം എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കൂടാതെ ഓണക്കാലത്ത് തിരക്ക് നിയന്ത്രിക്കാന്‍ ഓരോ താലൂക്കുകളിലും പ്രത്യേക സ്‌ക്വാഡുകള്‍ക്ക് രൂപംനല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പറഞ്ഞു. 
 
ജില്ലയിലാകെ 30 സ്‌ക്വാഡുകളാണ് പ്രവര്‍ത്തനം നടത്തുക. തിരക്കുള്ള മാര്‍ക്കറ്റുകളില്‍ കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കും. പൊതു സ്ഥലങ്ങളില്‍ ടെസ്റ്റിംഗ് കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
അടുത്ത ലേഖനം
24 മണിക്കൂറിനിടെ 67,151 പേർക്ക് രോഗം, 1,059 മരണം, രാജ്യത്ത് കൊവിഡ് ബാധിതർ 32,34,475