അനുവദിച്ചതിനേക്കാൾ മൂന്നിരട്ടി സമയമെടുത്താണ് പ്രതിപക്ഷ നേതാവ് സംസരിച്ചത് മുഖ്യമന്ത്രിക്ക് കാര്യങ്ങൾ വിശദീകരിക്കേണ്ടി വരും: സ്പീക്കർ

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2020 (10:34 IST)
തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തിൽ മറുപടി പറയൻ ,മുഖ്യമന്ത്രി പിണറായി വിജയന് കൂടുതൽ അസമയം അനുവദിച്ചു എന്ന ആരോപണത്തിൽ മറുപടിയുമായി സ്പീക്കർ ശ്രീരാമകൃഷ്ണൻ. അനുവദിച്ചതിനേക്കാൾ മൂന്നിരട്ടി സമയമെടുത്താണ് പ്രതിപക്ഷ നേതാവ് പ്രസംഗിച്ചത് എന്നും അക്കാര്യങ്ങളിൽ മറുപടി പറയാനുള്ള സമയമാണ് മുഖ്യമന്ത്രിയ്ക്ക് നകിയത് എന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു.


അനുവദിച്ചതിനെക്കാള്‍ ഒന്നര മണിക്കൂറോളം ചര്‍ച്ച നീണ്ടു. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന് അനുവദിച്ചതിനെക്കാള്‍ മൂന്നിരട്ടി സമയമെടുത്താണ് പ്രസംഗിച്ചത്. സര്‍ക്കാരിനെതിരെ അവിശ്വാസം വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് അക്കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരും. സര്‍ക്കാര്‍ നേട്ടങ്ങളും നിലപാടുകളും വ്യക്തമാക്കുമ്പോൾ അതിനെ തടയാനാകില്ല. നിയമസഭയില്‍ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും സംസാരിക്കാന്‍ അവസരം കൊടുത്തിട്ടുണ്ട്. കഴിഞ്ഞ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ അന്നത്തെ മുഖ്യമന്ത്രിയുടെ മറുപടി അഞ്ചേമുക്കാല്‍ മണിക്കൂറോളമായിരുന്നുവെന്നും സ്‌പീക്കര്‍ ചൂണ്ടിക്കാട്ടി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :