തിരുവനന്തപുരം നഗരസഭ പരിധിയില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു
തിരുവനന്തപുരം നഗരസഭ പരിധിയില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു. കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴു വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ നിയന്ത്രിത മേഖലകളില്‍ ഇളവുണ്ടാകില്ല. മാളുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
അതേസമയം ഹോട്ടലുകള്‍ക്ക് രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കാം. രാത്രി ഒന്‍പതുവരെ ഹോട്ടലുകളില്‍ ഹോം ഡെലിവറിക്കും അനുമതി നല്‍കിയിട്ടുണ്ട്.