അനുബന്ധ വാര്‍ത്തകള്‍
- ഗാന്ധിജി - എന്നും ഭാരതീയരുടെ മാർഗദീപം
- ഇന്ത്യയുടെ ഒരിഞ്ച് പോലും കൈവശപ്പെടുത്താൻ ഒരു ശക്തിക്കുമാവില്ല- രാജ്നാഥ് സിംഗ്
- സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും പികെ കുഞ്ഞാലിക്കുട്ടിയുമടക്കം നിരവധി പ്രമുഖര്‍ സ്വയം നിരീക്ഷണത്തില്‍
- കേരള പൊലീസിലെ ആറുപേര്‍ക്ക് മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍
- മീന്വില്പനയ്ക്ക് കൊണ്ടുപോകുന്ന സ്ത്രീകള്‍ക്ക് കോവിഡ് പരിശോധന നടത്തും
കൊവിഡിനെതിരെ പോരാടുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരോടും രാജ്യം കടപ്പെട്ടിരിക്കുന്നു: രാഷ്ട്രപതി
കൊവിഡിനെതിരെ രാജ്യം ശക്തമായ പ്രതിരോധം തീര്‍ത്തുവെന്ന് രാഷ്ട്രപതി രാംനാഥ് കൊവിന്ദ്. രാജ്യത്തിന്റെ 74-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. കൂടാതെ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെ സ്മരിക്കുകയും ചെയ്തു. അവരുടെ ത്യാഗത്തിന്റെ ഫലമാണ് നമ്മുടെ സ്വാതന്ത്ര്യമെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡിനെതിരെ പോരാടുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരോടും രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെ ചെറുക്കുന്നതില്‍ രാജ്യം ലോകത്തിന് മാതൃകകാട്ടി. ലഡാക്കില്‍ രാജ്യത്തിനായ വീരമൃത്യുവരിച്ച എല്ലാ സൈനികര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.