1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

ശുചീകരണത്തിന് നിയോഗിച്ചിരുന്ന അന്തേവാസികള്‍ക്ക് കൊവിഡ്; ജയില്‍ ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിടും

Trivandrum
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയില്‍ ആസ്ഥാന കാര്യാലയത്തില്‍ ശുചീകരണത്തിനായി നിയോഗിച്ചിരുന്ന രണ്ട് അന്തേവാസികള്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ആസ്ഥാന കാര്യാലയം മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ ജയില്‍ വകുപ്പദ്ധ്യക്ഷന്‍ ഋഷിരാജ് സിംഗ് ഐപിഎസ് ഉത്തരവിറക്കി.
 
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 41 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. നൂറു പേരിലാണ് പരിശോധന നടത്തിയിരുന്നത്. ഇത് കൂടാതെ ഒരു ജയില്‍ ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രോഗം ആരില്‍ നിന്നാണ് ഇവിടത്തെ അന്തേവാസികള്‍ക്ക് പകര്‍ന്നത് എന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അടുത്ത ലേഖനം
ഇന്റര്‍വ്യൂവിനെന്ന് കള്ളം പറഞ്ഞ് കാമുകനോടൊപ്പം ലോഡ്ജിലേക്ക്; 19കാരിയുടെ മരണത്തില്‍ ദുരൂഹത