അനുബന്ധ വാര്‍ത്തകള്‍
- ചരിത്രത്തിൽ ആദ്യം, സ്വാതന്ത്ര്യ ദിനത്തിൽ നയാഗ്ര വെള്ളച്ചാട്ടത്തിൽ ത്രിവർണപതാക ഉയർത്തും
- കരിപ്പൂരിൽ രക്ഷാദൗത്യത്തിന് പോയ അഗ്നിരക്ഷാ സേന ജീവനക്കാർക്ക് കൊവിഡ്
- തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
- കൃഷ്ണമണി ചലിപ്പിച്ചു, പ്രണബ് മുഖർജി മരുന്നുകളോട് പ്രതികരിച്ചുതുടങ്ങി
- ബാങ്ക് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി സ്വപ്ന സ്വരൂപിച്ചത് ഒരുലക്ഷം ഡോളർ
ഇന്റര്‍വ്യൂവിനെന്ന് കള്ളം പറഞ്ഞ് കാമുകനോടൊപ്പം ലോഡ്ജിലേക്ക്; 19കാരിയുടെ മരണത്തില്‍ ദുരൂഹത
ജോലിക്കായുള്ള ഇന്റര്‍വ്യൂവിനാണെന്ന് വീട്ടുകാരോട് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 19കാരി മരിച്ച സംഭവത്തില്‍ ദുരൂഹത. സംഭവത്തില്‍ വൈപ്പിന്‍ കാവുങ്കല്‍ വീട്ടില്‍ ഗോകുല്‍(23) അറസ്റ്റിലായിട്ടുണ്ട്. വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ഇയാളോടൊപ്പം ലോഡ്ജിലേക്കാണ് പോയത്. അവിടെ വച്ച് കുഴഞ്ഞുവീണ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇതിനിടെ യുവാവ് മുങ്ങി. ലോഡ്ജില്‍ കൊടുത്ത തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് പൊലീസ് യുവാവിനെ പിടിച്ചത്. വാട്‌സാപ്പ് ഗ്രൂപ്പുവഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് പൊലീസ് പറയുന്നു. ലോഡ്ജില്‍ വച്ച് കുഴഞ്ഞുവീണ പെണ്‍കുട്ടിയെ കാമുകനും സുഹൃത്തുക്കളും കൂടിയാണ് ആശുപത്രിയില്‍ എത്തിച്ചത്.