സംസ്ഥാനത്ത് പ്രതിദിനം 10,000നും 20,000നും ഇടയിൽ കേസുകൾ വരാൻ സാധ്യതയുള്ളതായി ആരോഗ്യമന്ത്രി

അഭിറാം മനോഹർ| Last Updated: വ്യാഴം, 13 ഓഗസ്റ്റ് 2020 (19:10 IST)
സംസ്ഥാനത്ത് വൻതോതിൽ കൊവിഡ് വ്യാപിക്കാൻ സാധ്യതയുള്ളതായി ആരോഗ്യമന്ത്രി ടീച്ചർ. സംസ്ഥനത്ത് കേസുകൾ കൂടുന്ന സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാർ സജ്ജമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സെപ്‌റ്റബറോടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകും എന്നാണ് വിദഗ്‌ധർ നൽകുന്ന മുന്നറിയിപ്പ്.പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ പ്രതിദിനം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം ഉണ്ടായേക്കാം.

കൊവിഡ് വ്യാപനനിരക്ക് കൂടുന്നതോടെ സംസ്ഥാനത്ത് അതിന് ആനുപാതികമായി മരണനിരക്കും ഉയരും എന്ന കാര്യത്തെ ഭയത്തോട് കൂടി കാണേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി ഓർമ്മിപ്പിച്ചു. കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തെ നേരിടാൻ ആരോഗ്യവകുപ്പ് സജ്ജമാണെന്നും പ്രതിരോധസംവിധാനങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :