1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി

Trivandrum
അരുവിക്കര ഡാമിന്റെ രണ്ടാമത്തെ ഷട്ടര്‍ നിലവില്‍ 30 സെന്റീമീറ്ററും മൂന്നാമത്തെ ഷട്ടര്‍ 50 സെന്റീമീറ്ററും  ഉയര്‍ത്തിയിട്ടുണ്ട്. രണ്ടാമത്തെ ഷട്ടര്‍  രാത്രി10.30 ന് 30 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പേപ്പാറ ഡാമും തുറന്നിട്ടുണ്ട്. 
 
കൂടാതെ പാലക്കാട് കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളുടെ ഷട്ടറും ഉയര്‍ത്തിയിട്ടുണ്ട്. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കേരളത്തിൽ മഴ ശക്തമാകും, വെള്ളിയാഴ്‌ച മുതൽ കനത്ത മഴയെന്ന് പ്രവചനം