അനുബന്ധ വാര്‍ത്തകള്‍
- ആര്‍ക്കാണ് ധോണി വിരമിക്കണമെന്ന് നിര്‍ബന്ധം ? ഇന്ത്യയെ ജയത്തിലെത്തിയ്ക്കാം എന്ന ആത്മവിശ്വാസമുള്ളിടത്തോളം കാലം അദ്ദേഹം കളിയ്ക്കട്ടെ: ഗംഭീർ
- കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
- 'ഒരു ജ്വല്ലറി ഉദ്ഘാടനത്തിനിടെ അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്തു, മറക്കാനാവാത്ത അനുഭവമായിരുന്നു അത്'
- ആറ് കിലോമീറ്ററിന് അവശ്യപ്പെട്ടത് 9,200 രൂപ. പിഞ്ചുകുഞ്ഞ് ഉൾപ്പടെ കൊവിഡ് രോഗികളെ ഇറക്കിവിട്ട് ആംബുലൻസ് ഡ്രൈവർ
- നൽകിയത് തെറ്റായ വിവരങ്ങൾ, ബെംഗളുരുവിൽ 3,000 ലധികം കൊവിഡ് രോഗികളെ കാണാനില്ല
തിരുവനന്തപുരത്ത് വാട്സ് ആപ്പ് വഴി പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിച്ചവര്‍ പിടിയില്‍
വാട്സ് ആപ്പ് വഴി പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിച്ച രണ്ട് പേരെ പോലീസ് പിടികൂടി. പൂന്തുറ ജസീന മന്‍സിലില്‍ കയില് എന്നറിയപ്പെടുന്ന പത്തൊമ്പതുകാരനായ മുഹമ്മദ് സുഹൈല്‍ ഖാനും കൂട്ടാളി ശ്രീകാര്യം ചെറുവയ്ക്കല്‍ ഉത്രാടം വീട്ടില്‍ വിഷ്ണു എന്ന ഇരുപത്താറുകാരനുമാണ് പോലീസിന്റെ വലയിലായത്.
വാട്ട്സ് ആപ്പ് വഴി പരിചയപ്പെടുന്ന പെണ്‍കുട്ടികളെ വശീകരിച്ചു ശ്രീകാര്യത്തുള്ള വിഷ്ണുവിന്റെ വീട്ടിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു ഇവര്‍. തുടര്‍ന്ന് ഇവരെ ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും കൈക്കലാക്കുകയും അടിച്ചുപൊളിച്ചു ബൈക്കുകളില്‍ കറങ്ങുകയുമായിരുന്നു ഇവരുടെ രീതി.
ഇതിലെ മുഖ്യ പ്രതിയായ സുഹൈല്‍ ഖാനെതിരെ പൂന്തുറ പോലീസില്‍ രണ്ട് പോക്സോ കേസുകള്‍ നിലവിലുണ്ട്. സ്ഥിരം അടിപിടികേസുകളില്‍ പ്രതിയാണ് വിഷ്ണു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇരുവരെയും പോലീസ് വലയിലാക്കിയത്. കൂടുതല്‍ പേര് സംഘത്തിലുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഫോര്‍ട്ട് സി.ഐ പ്രതാപന് നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.