1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

ഒരുകോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലും 100കിലോ കഞ്ചാവും തിരുവനന്തപുരത്തേക്ക് കടത്താന്‍ ശ്രമിച്ച സംഘത്തെ എക്‌സൈസ് പിടിച്ചു

Trivandrum
ഒരുകോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലും 100കിലോ കഞ്ചാവും തിരുവനന്തപുരത്തേക്ക് കടത്താന്‍ ശ്രമിച്ച സംഘത്തെ എക്‌സൈസ് പിടിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ടീമാണ് നാഷ്ണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തിയ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്. എറണാകുളം കുന്നത്തുനാട് താലൂക്ക് സ്വദേശിയായ എല്‍ദോ എബ്രഹാം (28)കുണ്ടറ സ്വദേശിയായ സെബിന്‍(29) എന്നിവരാണ് അറസ്റ്റിലായത്.
 
ആന്ധ്രാപ്രദേശില്‍ നിന്നും വാളയാര്‍ വഴി മയക്കുമരുന്ന് തിരുവനന്തപുരത്തേക്ക് കടത്താന്‍ ശ്രമിക്കവെയാണ് ഇവര്‍ അറസ്റ്റിലായത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി ്അനില്‍കുമാറിനൊപ്പം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാര്‍, ആര്‍ മുകേഷ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ദിവസേന 5 ജിബി ഡേറ്റ, 90 ദിവസം വാലിഡിറ്റി, അമ്പരപ്പിയ്ക്കുന്ന പ്രിപെയ്ഡ് പ്ലാൻ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ