ശ്രീനു എസ്|
Last Updated:
തിങ്കള്‍, 6 ജൂലൈ 2020 (11:54 IST)
തിരുവനന്തപുരം നഗരഭാഗങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പിഎസ്‌സി ആസ്ഥാന ഓഫീസിലെ വകുപ്പുതല പരീക്ഷയും പ്രമാണ പരിശോധനയും ബുധനാഴ്ച മുതല്‍ ആരംഭിക്കുന്ന ഇന്റര്‍വ്യൂവും മാറ്റിവച്ചതായി അറിയിച്ചു. എറണാകുളത്തും കോഴിക്കോടും ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ തീരുമാനിച്ചിരുന്ന ഇന്റര്‍വ്യൂവും മാറ്റിവച്ചതായും അറിയിച്ചു.
എറണാകുളത്തും കോഴിക്കോടും നിശ്ചയിച്ചിരുന്ന സമയത്ത് തന്നെ പരീക്ഷകള്‍ നടത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ച് കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്നതിനാല്‍ എറണാകുളത്തും കോഴിക്കോടും നടത്താനിരുന്ന വാര്‍ത്തകള്‍ മാറ്റിവയ്ക്കുകയായിരുന്നു.