അനുബന്ധ വാര്‍ത്തകള്‍
- പ്രണയിച്ചതിന് കുടുംബത്തിന്റെ ക്രൂര പ്രതികാരം: കമിതാക്കളെ വിഷംകൊടുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കത്തിച്ചു
- സംസ്ഥാനത്ത് ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് തുറക്കും: അറിയേണ്ട കാര്യങ്ങൾ ഇവ
- കൊവിഡ് മുന്‍കരുതല്‍: ടൂറിസം കേന്ദ്രങ്ങളിലേക്ക് രണ്ടുഘട്ടമായി പ്രവേശനാനുമതി
- സംസ്ഥാനത്ത് 12ഹോട്ട്സ്പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി
- ധോണിയുടെ മകളെ ആക്രമിയ്ക്കുമെന്ന് ഭീഷണി, 16 കാരൻ അറസ്റ്റിൽ
കഴിഞ്ഞ ഏഴുമാസത്തിനിടെ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചത് മൂന്നു തവണ; പഠനം നടത്താന്‍ ഐസിഎംആര്‍
കഴിഞ്ഞ ഏഴുമാസത്തിനിടെ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചത് മൂന്നു തവണ. തൃശൂര്‍ ജില്ലയിലെ പൊന്നുക്കര സ്വദേശി പാലവേലി വീട്ടില്‍ സാവിയോ ജോസഫിനാണ് ഏഴുമാസത്തിനിടെ മൂന്നുപ്രാവശ്യം കൊവിഡ് വന്നത്. ഇതേതുടര്‍ന്ന് ഇയാളെ പഠനവിധേയമാക്കാന്‍ തയ്യാറെടുക്കുകയാണ് ഐസിഎംആര്‍. ഇത്തരത്തിലൊരു സംഭവം രാജ്യത്ത് തന്നെ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു ഇയാള്‍ക്ക് ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്. അന്ന് മസ്കറ്റിലായിരുന്ന സാവിയോ രോഗം ഭേദമായ ശേഷം നാട്ടില്‍ എത്തുകയായിരുന്നു. പിന്നീട് ജൂലൈയില്‍ കൊവിഡ് വീണ്ടും സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും രണ്ടാഴ്ചയ്ക്കുശേഷം പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ നെഞ്ചുവേദനയെതുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സെപ്റ്റംബര്‍ ഒന്നിന് വീണ്ടും കൊവിഡ് പോസിറ്റീവ് ആയി.