അനുബന്ധ വാര്‍ത്തകള്‍
- സ്വപ്ന സുരേഷിന് സംരക്ഷണമൊരുക്കുന്നത് ആരെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് മുല്ലപ്പള്ളി
- ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള സർവീസുകൾക്കായി എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് ബുക്കിങ് ആരംഭിച്ചു
- കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ, രണ്ടുമാസംമുന്‍പ് വിവാഹിതരായ ദമ്പതികളില്‍ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു
- ഹെക്ടർ പ്ലസ് ജൂലൈ 13ന് ഇന്ത്യൻ വിപണിയിലേയ്ക്ക്
- സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 95പേര്‍ക്ക്; പൂന്തുറയില്‍ ആദ്യത്തെ സൂപ്പര്‍ സ്പ്രെഡ്
തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 95പേര്‍ക്ക്. അതേസമയം സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതില്‍ 133 പേര്‍ക്ക് രോഗം വന്നത് സമ്പര്‍ക്കം മൂലമാണ്. പൂന്തുറ ആദ്യത്തെ സൂപ്പര്‍ സ്പ്രെഡ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 74 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 149 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. നിലവില്‍ 2795 പേര് രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 185960 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 182699 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്, 3261പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.