വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 9 ജൂലൈ 2020 (18:37 IST)
മോറീസ് ഗ്യാരേജസ് ആദ്യമായി വിപണിയിലെത്തിച്ച എംജി ഹെക്ടറിന്റെ ആറ് ഏഴ് സീറ്റർ പതിപ്പ് ഹെക്ടർ പ്ലസ് ജൂലൈ 13ന് ഇന്ത്യൻ വിപണിയിലേയ്ക്ക്, വിപണിയിൽ അവതരിപ്പിയ്ക്കുന്നതിന് മുന്നോടിയായി ദിവസങ്ങൾക്ക് മുൻപ് വാഹനത്തിനായുള്ള ബുക്കിങ് എംജി ആരംഭിച്ചിരുന്നു. 50,000 രൂപ നൽകി എംജി ഇന്ത്യ വെബ്സൈറ്റിലൂടെ വാഹനം ബുക്ക് ചെയ്യാം. വാഹനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമ്മാണം എംജി നേരത്തെ ആരംഭിച്ചിരുന്നു.
ഫെബ്രുവരിയിൽ നടന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ എംജി വാഹനത്തെ പ്രദർശിപ്പിച്ചിരുന്നു. പുതിയ പാറ്റേണിലുള്ള ഡിആര്‍എലും, ഹെഡ്‌ലൈറ്റുകളും ഫോഗ് ലാമ്പുകളുമാണ് വാഹനത്തിൽ നൽകിയിരിയ്ക്കുന്നത്. ഹെഡ്‌ലൈറ്റുകൾക്ക് സമീപത്ത് ത്രികോണാകൃതിയിലുള്ള സില്‍വര്‍ ഇന്‍സേര്‍ട്ടുകള്‍ കാണാം, ടെയിൽ ലാമ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇന്റീരിയറിൽ മൂന്നാം നിരയിലെ സീറ്റുകളാണ് പ്രധാന മാറ്റം.
റെഗുലര്‍ ഹെക്ടറിലുള്ള ഫിയറ്റ് 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലുമായിരിക്കും ഹെക്ടർ പ്ലസും എത്തുക എന്നാണ് റിപ്പോർട്ടുകൾ. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് എന്നീ ട്രാൻസ്മിഷനുകളിൽ വാഹനം വാഹനത്തിൽ ഉണ്ടാകും.