അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നുപിടിക്കുന്നു, 608 പുതിയ രോഗികള്‍; സമ്പര്‍ക്കം 396
- തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
- ശ്രീരാമന് നേപ്പാളിയാണെന്നും ഇന്ത്യ വ്യാജ അവകാശവാദം ഉന്നയിക്കുകയാണെന്നും നേപ്പാള്‍ പ്രധാനമന്ത്രി
- അമിത ഭാരം കുറയ്ക്കാന്‍ കലോറി കുറഞ്ഞ ഇത്തരം ആഹാരങ്ങള്‍ കഴിക്കാം
- കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍
സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 201 പേരില്‍ 158 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് സംസ്ഥാനത്ത് രോഗമുക്തരായത് 181പേരാണ്. രോഗം ബാധിച്ചവരില്‍ 130 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. 8 ആരോഗ്യപ്രവര്‍ത്തകര്‍, ബിഎസ്എഫ്- 2, ഐടിബിപി- 2, സിഐഎസ്എഫ്- 2 എന്നിവര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കരോഗബാധയുണ്ടായവരില്‍ 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല.
ജില്ല അടിസ്ഥാനത്തില്‍ രോഗം ബാധിച്ചവര്‍:-തിരുവനന്തപുരം-201, എറണാകുളം-70, മലപ്പുറം-58, കോഴിക്കോട്-58, കാസര്‍കോട്-44, തൃശൂര്‍-42, ആലപ്പുഴ-34, പാലക്കാട്-26, കോട്ടയം-25, കൊല്ലം-23, വയനാട്-12, കണ്ണൂര്‍-12, പത്തനംതിട്ട-3