1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Nepal pm against india

ശ്രീരാമന്‍ നേപ്പാളിയാണെന്നും ഇന്ത്യ വ്യാജ അവകാശവാദം ഉന്നയിക്കുകയാണെന്നും നേപ്പാള്‍ പ്രധാനമന്ത്രി

Nepal
ശ്രീരാമന്‍ നേപ്പാളിയാണെന്നും ഇന്ത്യ വ്യാജ അവകാശവാദം ഉന്നയിക്കുകയാണെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലി ആരോപിച്ചു. ഭാനു ജയന്തി ആഘോഷത്തില്‍ പങ്കെടുക്കവെയാണ് ഒലി കുറ്റപ്പെടുത്തിയത്. നേപ്പാളിന്റെ സാംസ്‌കാരിക ചിഹ്നങ്ങള്‍ ഇന്ത്യ കൈയടിക്കി വച്ചിരിക്കുകയാണെന്നും വ്യാജ അയോധ്യ സൃഷ്ടിച്ചിരിക്കുകയാണെന്നും കെപി ഒലി പറഞ്ഞു.
 
ദിവസങ്ങള്‍ക്കു മുന്‍പാണ് ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ നേപ്പാള്‍ നിരോധിച്ചത്. ചൈനയുടെ സ്വാധീനം മൂലമാണ് നേപ്പാള്‍ ഇന്ത്യക്കുനേരെ നിരന്തരം പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അടുത്ത ലേഖനം
സത്യത്തെ അവഹേളിക്കാനാവും, പരാജയപ്പെടുത്താനാവില്ല-പാർട്ടി സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ സച്ചിന്റെ ട്വീറ്റ്