എ കെ ജെ അയ്യര്‍|
Last Modified ശനി, 28 ഓഗസ്റ്റ് 2021 (21:27 IST)
കടയ്ക്കൽ: പതിമൂന്നുകാരനെ ക്രൂരമായി മർദ്ദിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കടയ്ക്കൽ കുമ്മിൾ ഊന്നുകൾ കാഞ്ഞിരത്തുമൂട്ടു വീട്ടിൽ നാസറുദ്ദീനാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ കുട്ടിയുടെ മാതാവിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ കുട്ടി കാണാൻ പോയി എന്ന കാരണത്താലാണ് കുട്ടിയെ പിതാവ് ക്രൂരമായി മർദ്ദിച്ചത്. കുട്ടിയെ ക്രൂരമായി മർദ്ദിച്ചതിനൊപ്പം നാഭിക്ക് ചവിട്ടുകയും ചെയ്തു. സഹികെട്ട കുട്ടിയുടെ മാതാവ് ഹയറുന്നീസ കടയ്ക്കൽ സി.ഐ യെ വിളിച്ചു പരാതി പറഞ്ഞതിനെ തുടർന്നാണ് നാസറുദ്ദീൻ അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. തുടർന്ന് കുട്ടിക്ക് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. പിതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.