1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Covid Vaccination News

സംസ്ഥാനത്തിന് 4.53 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭിച്ചു

Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന് 4,53,220 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2,91,100 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,62,120 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 98,570, എറണാകുളം 1,14,590, കോഴിക്കോട് 77,940 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്സിനും തിരുവനന്തപുരത്ത് 1,62,120 ഡോസ് കോവാക്സിനുമാണെത്തിയത്. ഇത് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തു വരുന്നു
അടുത്ത ലേഖനം
കൊവിഡിന് പിന്നാലെ സംസ്ഥാനത്ത് കുട്ടികളില്‍ മിസ്‌ക് രോഗം: നാലുമരണം