1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Night Curfew News

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തി

Kerala
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തി. രാത്രി 10 മണിമുതല്‍ രാവിലെ ആറുമണിവരെയാണ് കര്‍ഫ്യു. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് കൊവിഡ് സാഹചര്യം രൂക്ഷമായതിനാലാണ് പുതിയ നടപടി. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാത്രികാല കര്‍ഫ്യു നടപ്പാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു.
 
അതേസമയം കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂര്‍ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസര്‍ഗോഡ് 521 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
അടുത്ത ലേഖനം
സംസ്ഥാനത്ത് രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു