കൊവിഡിന് പിന്നാലെ സംസ്ഥാനത്ത് കുട്ടികളില്‍ മിസ്‌ക് രോഗം: നാലുമരണം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 28 ഓഗസ്റ്റ് 2021 (20:11 IST)
കൊവിഡിന് പിന്നാലെ സംസ്ഥാനത്ത് കുട്ടികളില്‍ മിസ്‌ക് രോഗം പടരുന്നു. കൊവിഡ് ബാധിച്ച കുട്ടികളിലാണ് മള്‍ട്ടി ഇന്‍ഫ്‌ളമറ്റേറി സിന്‍ഡ്രോം അഥവാ മിസ്‌ക് ബാധിക്കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഒന്നര വര്‍ഷത്തിനിടെ മുന്നൂറിലധികം കുട്ടികളെയാണ് രോഗം ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇതില്‍ 95 ശതമാനം കുട്ടികളും കൊവിഡ് പൊസിറ്റീവ് ആയിരുന്നു.

മൂന്നാം തരംഗം ഉണ്ടായാല്‍ അത് കുട്ടികളെയാകും കൂടുതല്‍ ബാധിക്കുന്നതെന്നാണ് പറയുന്നത്. അങ്ങനെയാകുമ്പോള്‍ മിസ്‌ക് രോഗം കൂടാന്‍ സാധ്യതയുണ്ട്. നിലവില്‍ കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ ലഭ്യമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :